ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Sunday, 30 October 2011

ഇടം


കിളികൾക്കിരിക്കാൻ ഇപ്പോഴും ഇടം കാത്ത്‌ വെച്ച്‌..

Friday, 26 August 2011

വാക്കപ്പാപ്പ!

ഇക്കഴിഞ്ഞ ആഗസ്ത്‌ 13 (2011) നു കുടുംബസമേതം Mount.Ruapehu സന്ദർശിച്ചു. അപ്പോൾ ക്യാമറയിൽ പകർത്തിയ ചില ചിത്രങ്ങൾ ഇതാ. ആ യാത്രയെ കുറിച്ചെഴുതിയ ഒരു കുറിപ്പ്‌ എന്റെ ബ്ലോഗിൽ വായിക്കാം - മഞ്ഞുമലകളിലേക്ക്‌
Tuesday, 24 May 2011

ഫൈജോവ (FEIJOA)

ഇതൊരു പഴമാണ്‌. ഇതിന്റെ പേര്‌ ഇങ്ങനെ തന്നെയാണോ പറയേണ്ടത് എന്ന് സംശയമുണ്ട്. ഇപ്പോഴിതിന്റെ സീസൺ ആണിവിടെ (ഏപ്രിൽ-മേയ് മാസങ്ങൾ). ഇതേ കുറിച്ച് കുറച്ച് വിവരങ്ങൾ ശേഖരിക്കുവാൻ ശ്രമിച്ചു. ഇവൻ തെക്കമേരിക്കയിൽ നിന്നും വന്നവനാണ്‌. ഒരു പ്രത്യേക മണവും രുചിയും ഉണ്ടിവന്‌. പ്രത്യേക രുചി എന്നു പറഞ്ഞാൽ, ഇതിനു, ചുമയ്ക്കു നമ്മുടെ നാട്ടിൽ തരുന്ന ചില അലോപ്പതി മരുന്നിന്റെ രുചിയാണൊ എന്നു സംശയം തോന്നിയിട്ടുണ്ട്!. വലിയ ഉയരമുള്ള ഒരു ചെടിയല്ല ഇതിന്റേത്. അതു കൊണ്ട് തന്നെ ഇതു ഒരു വേലിയായും ഇവിടെ ചിലയിടത്ത് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. നല്ല വിലയുള്ള ഒരു പഴമാണിത്. എന്റെ വീടിനടുത്ത് ഒരിടത്ത് ഇതു വളർന്നു നില്പ്പുണ്ട്. പഴങ്ങൾ കൊഴിഞ്ഞു വീണു കിടക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ അതെല്ലാം വളരെ ചെറുതായിരുന്നു. ഈ ചിത്രങ്ങളിൽ കാണുന്നത് ഞാൻ ചന്തയിൽ നിന്നും ഏറ്റവും വലുതു നോക്കി വാങ്ങിച്ചതാണ്‌. ഇതാണെന്നു തോന്നുന്നു അതിനു വെയ്ക്കാവുന്നതിൽ ഏറ്റവും കൂടുതൽ വലുപ്പം. ഇതു കുറുകെ മുറിച്ച്, സ്പൂൺ ഉപയോഗിച്ച് ചൂഴ്ന്നെടുത്ത് കഴിക്കുകയാണ്‌ പതിവ്. ഇതിന്റെ ജ്യൂസ് കുപ്പികളിൽ വാങ്ങിക്കാനും കിട്ടും. ഇന്ത്യയിൽ ഈ പഴം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഉണ്ടാവും (ഉണ്ടാവാതെ എങ്ങനെ?!). ഇതു മുറിച്ചു നോക്കിയാൽ ഉള്ളിൽ നിറയെ ‘സർക്ക്യൂട്ടുകൾ’ കാണാം. പ്രകൃതിയുടെ ഒരു ബോംബ് എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിവില്ല. ഈശ്വരന്റെ, ഗുണമില്ലത്ത ഒരു സൃഷ്ടിയും ഇതുവരെ മനുഷ്യനു കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ..

കൂടുതൽ അറിയാൻ:
http://en.wikipedia.org/wiki/Acca_sellowiana
http://www.crfg.org/pubs/ff/feijoa.html

മഴയ്ക്കു ശേഷം

ശാന്തം


തലയ്ക്ക് തീ പിടിച്ചപ്പോൾ


മാനത്തൊരു പനിനീർ ചെടി