ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Wednesday, 29 December 2010

Sea Gull


ഇവിടെ ഏറ്റവും അധികമായി കാണപ്പെടുന്ന ഒരു പക്ഷി. കടൽ പക്ഷി (Sea Gull) തന്നെയാണ്‌. ബീച്ചുകളിൽ വളരെ ധാരാളമായി കാണപ്പെടുന്നു. ഇതിന്റെ കണ്ണിനു ചുറ്റുമുള്ള ചുവന്ന വൃത്ത ശ്രദ്ധിച്ചിരിക്കുമല്ലോ!. കണ്ണെഴുതിയ ഒരു സുന്ദരിയാണിവൾ (അതോ സുന്ദരനോ?).

Tuesday, 21 December 2010

Long Bay Beach


Camera: KODAK C143
ന്യൂസിലാണ്ട്‌ ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട്‌, എവിടെ തിരിഞ്ഞു നോക്കിയാലും കടൽത്തീരങ്ങൾ കാണാം. Long Bay Beach ഓൿലണ്ട്‌ (Auckland) എന്ന സ്ഥലത്തിലെ ഒരു പ്രധാന ബീച്ചാണ്‌. ബീച്ചിന്റെ ചിത്രം മറ്റൊരിക്കൽ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. ബീച്ചിനേക്കാൾ കൂടുതൽ കടൽത്തീരത്തിന്റെ പ്രകൃതി ഭംഗി ആവും നമ്മെ കൂടുതൽ ആകർഷിക്കുക. പ്രത്യേകിച്ചും മലയാളികളെ. നമുക്ക്‌ കടൽ ഒരു പുതിയ സംഭവമല്ലല്ലോ!

ഫോട്ടോ ബ്ലോഗ്‌ തുടങ്ങുന്നു..

ഒരു ഫോട്ടൊ ബ്ലോഗ്‌ തുടങ്ങുന്നു..
ക്യാമറ കണ്ണിലൂടെ കണ്ടതും, അതേക്കുറിച്ച്‌ എനിക്ക്‌ പറയാനുള്ളതും..