ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Monday 23 May 2011

കൈറ്റ് സർഫിംഗ്

ഒന്നു രണ്ടു ആഴ്ച്ചകൾക്കു മുൻപ് ടക്കാപൂന ബീച്ചിൽ വലിയ പട്ടങ്ങൾ കണ്ടു ചെന്നു നോക്കുമ്പോൾ, അവിടെ ചിലർ Kite Surfing(aka Kite Boarding) നടത്തുന്നതു കണ്ടു. വെള്ളത്തിനു മുകളിൽ കൂടി ഒരു ബോർഡിൽ നിന്നു കൊണ്ട് പോകുന്നതിനെയാണ്‌ സർഫിംഗ് അന്നു പറയുന്നത്. Board surfing, Wind surfing, Body surfing എന്നിങ്ങനെ പലതരത്തിലുള്ള സർഫിംഗ് ഉണ്ട്. Kite surfing എന്നത് ഒരു പട്ടത്തിന്റെ സഹായത്തോടെ വെള്ളത്തിനു മുകളിൽ കൂടി തെന്നി പോകുന്നതിനേയാണ്‌. ആവശ്യത്തിനു കാറ്റും, തെന്നി നീങ്ങുന്നതിലുള്ള വൈദഗ്ദ്യവും, ആരോഗ്യവും വേണമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. തെന്നി നീങ്ങുന്നതിനോടൊപ്പം അവരിൽ ചിലർ ചില അഭ്യാസങ്ങളും കാട്ടുന്നതു കാണാമായിരുന്നു. കടൽ വല്ലാതെ ക്ഷോഭിച്ചു കാണപ്പെട്ടു. ഇതെന്താ ഇങ്ങനെ ? എന്നോർക്കുകയും ചെയ്തു. പിറ്റേ ദിവസം ഒരു ചുഴലിക്കാറ്റ് തൊട്ടടുത്തുള്ള സ്ഥലത്ത് വന്ന് നാശ നഷ്ടങ്ങളുണ്ടാക്കിയപ്പോൾ മനസ്സിലായി, കടൽ ക്ഷോഭം ഒരു മുന്നറിയിപ്പായിരുന്നു എന്ന്..

ഞാനെടുത്ത ചില Kite surfing ഫോട്ടൊകൾ.
Camera : Kodak C143

മുൻകൂർ ജാമ്യം:
ഫോട്ടോ എടുക്കുന്നതിനിടയിൽ വെളിച്ചം നന്നേ കുറയുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു :(
അതു കൊണ്ട് തന്നെ പല നല്ല ഷോട്ടുകളും എടുക്കാൻ കഴിഞ്ഞില്ല.



 







Kite surfing നെ കുറിച്ച് യൂടൂബിൽ കണ്ട ഒരു വീഡിയോ ഇവിടെ കാണാം (ഈ വീഡിയോ ഞാനെടുത്തതല്ല)

2 comments:

  1. നല്ല ഫോട്ടോകൾ, വെളിച്ചം ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

    ReplyDelete
  2. NewZeaLandൽ ഒന്ന് കറങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാ ഇത് കണ്ണില്പെട്ടത്. നന്ദി മാഷേ.വീണ്ടും കാണാം.
    satheeshharipad.blogspot.com

    ReplyDelete