ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Tuesday, 24 May 2011

ഫൈജോവ (FEIJOA)

ഇതൊരു പഴമാണ്‌. ഇതിന്റെ പേര്‌ ഇങ്ങനെ തന്നെയാണോ പറയേണ്ടത് എന്ന് സംശയമുണ്ട്. ഇപ്പോഴിതിന്റെ സീസൺ ആണിവിടെ (ഏപ്രിൽ-മേയ് മാസങ്ങൾ). ഇതേ കുറിച്ച് കുറച്ച് വിവരങ്ങൾ ശേഖരിക്കുവാൻ ശ്രമിച്ചു. ഇവൻ തെക്കമേരിക്കയിൽ നിന്നും വന്നവനാണ്‌. ഒരു പ്രത്യേക മണവും രുചിയും ഉണ്ടിവന്‌. പ്രത്യേക രുചി എന്നു പറഞ്ഞാൽ, ഇതിനു, ചുമയ്ക്കു നമ്മുടെ നാട്ടിൽ തരുന്ന ചില അലോപ്പതി മരുന്നിന്റെ രുചിയാണൊ എന്നു സംശയം തോന്നിയിട്ടുണ്ട്!. വലിയ ഉയരമുള്ള ഒരു ചെടിയല്ല ഇതിന്റേത്. അതു കൊണ്ട് തന്നെ ഇതു ഒരു വേലിയായും ഇവിടെ ചിലയിടത്ത് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. നല്ല വിലയുള്ള ഒരു പഴമാണിത്. എന്റെ വീടിനടുത്ത് ഒരിടത്ത് ഇതു വളർന്നു നില്പ്പുണ്ട്. പഴങ്ങൾ കൊഴിഞ്ഞു വീണു കിടക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ അതെല്ലാം വളരെ ചെറുതായിരുന്നു. ഈ ചിത്രങ്ങളിൽ കാണുന്നത് ഞാൻ ചന്തയിൽ നിന്നും ഏറ്റവും വലുതു നോക്കി വാങ്ങിച്ചതാണ്‌. ഇതാണെന്നു തോന്നുന്നു അതിനു വെയ്ക്കാവുന്നതിൽ ഏറ്റവും കൂടുതൽ വലുപ്പം. ഇതു കുറുകെ മുറിച്ച്, സ്പൂൺ ഉപയോഗിച്ച് ചൂഴ്ന്നെടുത്ത് കഴിക്കുകയാണ്‌ പതിവ്. ഇതിന്റെ ജ്യൂസ് കുപ്പികളിൽ വാങ്ങിക്കാനും കിട്ടും. ഇന്ത്യയിൽ ഈ പഴം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഉണ്ടാവും (ഉണ്ടാവാതെ എങ്ങനെ?!). ഇതു മുറിച്ചു നോക്കിയാൽ ഉള്ളിൽ നിറയെ ‘സർക്ക്യൂട്ടുകൾ’ കാണാം. പ്രകൃതിയുടെ ഒരു ബോംബ് എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിവില്ല. ഈശ്വരന്റെ, ഗുണമില്ലത്ത ഒരു സൃഷ്ടിയും ഇതുവരെ മനുഷ്യനു കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ..

കൂടുതൽ അറിയാൻ:
http://en.wikipedia.org/wiki/Acca_sellowiana
http://www.crfg.org/pubs/ff/feijoa.html

13 comments:

 1. രുചി പങ്ക് വെക്കുന്നു.

  ReplyDelete
 2. നന്നായി .ഓരോ പുതിയ തു പരിചയപെടുന്നതും ഇങ്ങനെ ആണല്ലോ .

  ReplyDelete
 3. ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ ഇതുണ്ടായിരുന്നുട്ടോ . ഫിജോവ എന്നാണ് ഇവിടുള്ളവര്‍ പറഞ്ഞു കേട്ടത്...
  ഇന്ത്യയില്‍ ഇത് ഇല്ലെന്നു തോന്നുന്നു. ഇവിടുത്തെ കിവി ഫ്രൂട്ട് നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒക്കെ ഇപ്പൊ വാങ്ങാന്‍ കിട്ടുമത്രേ, പക്ഷെ ഇത് കിട്ടില്ല എന്നാണ് അറിവ്.
  നമ്മുടെ നെല്ലിക്ക പോലൊക്കെ ഗുണമുള്ളതാന്നു തോന്നുന്നു.
  ഫോട്ടോസ് ഷെയര്‍ ചെയ്തതിനു നന്ദിട്ടോ... :)

  ReplyDelete
 4. Dear Sabu,
  Good Evening!
  Amazing photos!So tempting...FEEL LIKE HAVING THESE FRUITS...
  Thanks,for sharing the photos.
  Sasneham,
  Anu

  ReplyDelete
 5. ഒറ്റനോട്ടത്തിൽ ഒരു തരം പേരയ്‌ക്കയെ പോലെ... ഇവിടെ മാർക്കറ്റിൽ തപ്പണം... പരിചയപെടുത്തിയതിനു നന്ദി.

  ReplyDelete
 6. വളരെ നല്ല ഫോട്ടോകൾ.. എല്ലാ ഫോട്ടോയും നന്നായിരിക്കുന്നു. ആ തടാകത്തിന്റെ ഫോട്ടോസ് ഒക്കെ വളരെ വളരെ നന്നായിരിക്കുന്നു. ഗുഡ്...

  ReplyDelete
 7. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 8. ഇതിന്റെ ഫോട്ടോയും വിവരണവും കണ്ടിട്ട്
  ഇത് 'അവ്ക്കാടോ' എന്ന ഫ്രൂട്സ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്
  പക്ഷെ അവക്കാടോക്ക് അകത്തു വിത്ത് ഉണ്ടെന്നാണ് എന്‍റെ ഓര്മ
  എന്തായാലും നല്ല ഭംഗിയുണ്ട്

  www.sunammi.blogspot.com

  ReplyDelete
 9. kollam keto.daivam etra valiya kalakaran anu

  ReplyDelete
 10. പേര് തന്നെ ആദ്യംകേള്കുന്നത് .മൂക്കുമ്പോള്‍ നിറം മാറില്ലേ ? വിവരണം വിക്ന്ജാനപ്രദം നന്ദി ....

  ReplyDelete
 11. ഇവിടെ വന്നപ്പോള്‍ ഇങ്ങനെ ഒരു പഴത്തെ പരിജയപെടാന്‍പറ്റി
  കണ്ടപ്പോ ഞാന്‍ കരുതി വലിയ പേരക്ക ആകുമെന്ന് :)
  വായിച്ചപ്പോള്‍ ആണു കാര്യം പിടി കിട്ടിയത്

  ReplyDelete