ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Tuesday, 24 May 2011

തണുത്ത വെളുപ്പാൻ കാലത്ത്

ഇന്നു രാവിലെ നല്ല പുകമഞ്ഞായിരുന്നു. പോകുന്ന വഴി സമീപമുള്ള തടാകത്തിലേക്ക് ഒരു മിന്നൽ സന്ദർശനം നടത്തി. പുക മഞ്ഞു കൊണ്ട് ഒന്നു തന്നെ ശരിക്കും കാണുവാൻ സാധിക്കുന്നില്ലായിരുന്നു. എങ്കിലും ആ അവ്യക്തതയ്ക്കും ഒരു ഭംഗിയുണ്ടായിരുന്നു. ഒരു വശ്യത. അവിടെ, അതിരുകളില്ലാത്ത തടാകത്തിലേക്ക് നീണ്ടു കിടന്ന തടി പാലത്തിൽ ഒരാൾ ചൂണ്ടയുമായി നിശ്ചലനായി നില്പ്പുണ്ടായിരുന്നു. പുകമഞ്ഞിൽ, ഏകാഗ്രതയുടെ ആൾ രൂപമായി..

Camera : Kodak C143

അറിയിപ്പ്:
കാഴ്ച്ചയ്ക്കൊ, നിങ്ങളുടെ കമ്പ്യൂട്ടറിനോ ഒരു തകരാറുമില്ല. പുകമഞ്ഞിൽ എടുത്ത ചിത്രങ്ങളായതു കൊണ്ട് മാത്രമാണ്‌ ചിത്രങ്ങൾ മങ്ങി കാണുന്നത്!

 
4 comments:

 1. തണുപ്പ് തുടങ്ങി...
  ചിത്രങ്ങള്‍ എല്ലാം മനോഹരം...

  ReplyDelete
 2. എല്ലാ ഫോട്ടോസ് നന്നായി ..ചില ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു യാത്ര പോയി വന്ന സന്തോഷം തോന്നി .

  ReplyDelete
 3. നയനാനന്ദകരമായ ചിത്രങ്ങള്‍

  ReplyDelete
 4. ഈ കോടയും തണുപ്പും ചിത്രത്തില്‍ നിന്നിറങ്ങി വന്നു ശരീരത്തെ പൊതിയുന്നു. പുറം ലോകത്തെ കാഴ്ചകളെ ചാരുത നഷ്ടപ്പെടാതെ കണ്മുപിലെതിച്ച ഫോടോഗ്രഫര്‍ക്കും ഇന്റര്‍നെറ്റ്‌ എന്നാ സംവിധാനത്തിനും, എല്ലാം എല്ലാം നന്ദി.

  ReplyDelete