ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.
Showing posts with label പൂവ്‌. Show all posts
Showing posts with label പൂവ്‌. Show all posts

Monday, 10 January 2011

രൂപ പരിണാമം





കുഞ്ഞു പൂവ്‌

ഇതു ഭൂമിയിൽ എവിടെയും കാണപ്പെടുന്ന ഒരു കുഞ്ഞു പൂവ്‌. കമഴ്‌ന്ന് കിടന്നു ഫോട്ട്‌ എടുത്തതു കൊണ്ട്‌ പോസ്റ്റ്‌ ചെയ്യുന്നു എന്നേയുള്ളൂ!

ചില പൂക്കൾ ഭൂമിയിൽ എവിടെയും കാണാം..കാരണം?
ആ പൂക്കൾ ചെറുതുമായിരിക്കും.
അധികം ആഗ്രഹം ഇല്ലാത്തവർ എവിടെയുമുണ്ടാകും എന്നോ മറ്റോ പ്രകൃതി നമ്മോട്‌ പറയുവാൻ ശ്രമിക്കുകയാവും..അല്ലേ?

പൂവും, തേനും

പൊന്നു തമ്പുരാന്റെ കലാസൃഷ്ടി. എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം.

ഈ പൂവിന്റെ പേരറിയില്ല. ഇതിന്റെ മാത്രമല്ല, ഇവിടെ കാണപ്പെടുന്ന മിക്ക പൂവുകളുടെയും പേരെനിക്കറിയില്ല :). എന്നാൽ അതിശയമെന്നു പറയട്ടെ, ഇവിടെ നമ്മുടെ തുളസിയും (കൃഷ്ണ തുളസിയും, രാമ തുളസിയും), അരളി (ചുവന്ന അരളിയും, വെളുത്ത അരളിയും), പിച്ചി (പിച്ചകം?), ചെമ്പരത്തി (മലയാളിയുടെ ഇഷ്ട പുഷ്പം. ചെമ്പരത്തിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച്‌ ഈയിടെ എവിടെയോ വായിച്ചു. ചെമ്പരത്തി ഉപയോഗിച്ചുണ്ടാക്കുന്ന താളിയെ കുറിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ. ചെമ്പരത്തി പൂവു കൊണ്ടുണ്ടാക്കുന്ന juice നെ കുറിച്ചും എവിടെയോ വായിച്ചതോർക്കുന്നു), കടലാസ്‌ പൂവ്‌ എന്നിവ.


മറ്റൊരു പുഷ്പം. മൂന്നു തട്ടുകളായിട്ടാണ്‌ ഇതിന്റെ ഇതളുകൾ കാണുന്നത്‌. ഇതേ പുഷ്പം രണ്ടു നിറത്തിൽ ഞാൻ കണ്ടിവിടെ.


മറ്റൊന്ന്. ഇതൊക്കെ ഇവിടെ വളരെ സാധാരണം ആയതു കൊണ്ടാവാം, ആരും മൈൻഡ്‌ കൂടി ചെയ്യുന്നത്‌ കണ്ടിട്ടില്ല. ('മുറ്റത്തെ ചുവന്ന പൂവിന്‌ മണമില്ല' എന്നോ മറ്റോ ഒരു പഴമൊഴി ഇവിടെയും കാണും). ഈ പൂവ്‌ ഓർക്കിഡ്‌ ഗണത്തിൽ പെടുന്നതാണോ എന്നറിയില്ല.

ഒരു കുല പൂവ്‌!

തേനീച്ച തിരക്കിലാണ്‌..

പലതരം തേനുകൾ ഇവിടെ ലഭ്യമാണ്‌. പലതരം പൂവുകളിൽ നിന്നും പാവം തേനീച്ച കഷ്ടപ്പെട്ട്‌ ശേഖരിക്കുന്ന തേൻ നമ്മൾ വളരെ നിസ്സാരമായി മോഷ്ടിച്ചാണ്‌ കുപ്പികളിൽ നിറച്ച്‌ വലിയ വിലയ്ക്ക്‌ വിൽക്കുന്നത്‌. ന്യൂസിലാണ്ടിലെ മണൂക്ക Manuka എന്ന പ്രദേശത്തെ തേൻ ഔഷധ ഗുണമുള്ളതെന്ന് പറയപ്പെടുന്നു.