ഞാൻ താമസിക്കുന്നത് ഓൿലൻഡിലെ ടക്കാപുന (Takapuna) എന്നൊരു സ്ഥലത്താണ്.
ടക്കാപൂനയ്ക്ക് വളരെ അടുത്തായി (നടക്കുകയാണെങ്കിൽ പത്ത് മിനിട്ട്) ഒരു തടാകമുണ്ട്. പുപുക്കി (Lake Pupuke) എന്നാണ് പേര്. (ചിലർ പുപുക്കെ എന്നും പറയുന്നത് കേട്ടിട്ടുണ്ട്). 64 മീറ്റർ ആണിതിന്റെ ആഴം. പുപുക്കെ എന്ന പേർ 'Pupukemoana' എന്ന മവോറി (Maori) എന്ന വാക്കിൽ നിന്നും വന്നതാണ്. (മലയാളത്തിൽ അതിന്റെ അർത്ഥം 'കവിഞ്ഞൊഴുകുന്ന തടാകം' എന്നു പറയാം). ഇനി ഒരു രഹസ്യം കൂടി. ഇതു ഒരു അഗ്നിപർവ്വതം ആയിരുന്നു!. ഓൿലാൻഡിലെ പഴക്കം ചെന്ന അഗ്നിപർവ്വതങ്ങളിൽ ഒന്ന് (പഴക്കം ഏകദേശം 1,50,000 വർഷങ്ങൾ!!). ഇവിടെ ഇപ്പോഴും ആൾക്കാർ നീന്തുവാനും, വള്ളം തുഴയുവാനും വരാറുണ്ട്. ചില ദിവസങ്ങളിൽ മുങ്ങൽ വിദഗ്ദരേയും (Divers) കാണാം.
രണ്ട് ദിവസങ്ങളിൽ എടുത്ത ചിത്രങ്ങളാണ്. അതു കൊണ്ട് ഒരേ സ്ഥലത്തിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങൾ കാണുവാൻ സാധിക്കും.
Camera : KODAK C143
തടാകം ദൂരെ നിന്നും കാണുമ്പോൾ
കുറച്ചു കൂടി അടുത്തു ചെല്ലുമ്പോൾ!
തടാകത്തിലേക്കുള്ള നടപ്പാത
ചിലപ്പോൾ ഇവർ നടപ്പാതയ്ക്കരികിൽ വിശ്രമിക്കുന്നതു കാണാം.

ചിലർ വെയിലിലായിരിക്കും!
താടകത്തിനഭിമുഖമായി ബെഞ്ചുകൾ ഇട്ടിരിക്കുന്നത് കാണാം.

ബെഞ്ചിലിരുന്ന് തടാകത്തിലേക്ക് നോക്കിയിരിക്കുന്നവർ സ്വപ്നലോകത്തായിരിക്കും.
ചില സമയങ്ങളിൽ സന്ദർശകൾ പുൽത്തകിടിയിൽ ഇരിക്കുവാൻ ഇഷ്ടപ്പെടുന്നു.
സമീപമൊരു മൈതാനമുണ്ട്.
ഇതാണ് പമ്പ് ഹൗസ്
വെയിൽ വീഴുമ്പോൾ..
ഇതിലപ്പുറം പറയേണ്ട കാര്യമുണ്ടോ?
തൊട്ടടുത്തുള്ള ഒരു തിയേറ്റർ. ഇവിടെ നാടകങ്ങൾ ആണു മിക്കപ്പോഴും ഉണ്ടാവുക. അതും ഷേക്സ്പീയർ നാടകങ്ങൾ (അതിന്റെ ചിത്രങ്ങൾ മറ്റൊരു അവസരത്തിൽ).
തിയേറ്റർ
ഇവർ ടിക്കറ്റെടുക്കാതെ നാടകം കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്!
മുത്തശ്ശനാണോ, മുത്തശ്ശിയാണോ എന്നറിയില്ല. എന്നാൽ എല്ലാത്തിനും സാക്ഷിയായി ഇവിടുണ്ട്.
ഇനി തടാകത്തിലേക്ക്..
വൈകുന്നേരങ്ങളിൽ, യുവത്വം ഇവിടെ നീന്തി തുടിക്കും, വെള്ളം ചിതറിച്ച് രസിക്കും..
താറാവുകളും, മറ്റു പക്ഷികളും (ക്ഷമിക്കുക, പേരുകൾ അറിയില്ല) സദാ സമയവും ഇവിടെ ഉണ്ടാവും. ചിലപ്പോൾ ഇവിടെ വരുന്നവർ അവയ്ക്ക് ബ്രഡ് ഇട്ടു കൊടുക്കാറുണ്ട് (അങ്ങനെ ചെയ്യരുതെന്ന് ഒരു ബോർഡ് ഉണ്ടെങ്കിൽ കൂടിയും). മിക്കപ്പോഴും കൊച്ചു കുട്ടികളാണ് ബ്രഡുമായി വരിക.
ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പ് ചേർക്കാത്തത് മനപ്പൂർവ്വമാണ്.
ആ ചിത്രങ്ങൾ തന്നെ സംസാരിക്കും എന്നു തോന്നി.